മിലാദ് സംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്. ഇന്റര്‍നാഷണല്‍
സംഗമം എഞ്ചിനിയര്‍ അബൂ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
Update: 2022-10-23 16:22 GMT
കുവൈത്ത് സിറ്റി: ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ മീലാദ് കാമ്പയിന്‍ സ്നേഹ വിരുന്നിന്‍റെ ഭാഗമായി മിലാദ് സംഗമം സംഘടിപ്പിച്ചു . സുബൈര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സംഗമം എഞ്ചിനിയര്‍ അബൂ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വന്തം മതവും സംസ്കാരവും കണിശമായി കൊണ്ടുനടക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ സംസ്കാരങ്ങളെയും ചിന്താധാരകളെയും ബഹുമാനിക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസവും ബഹുമാനവും എന്തു വില കൊടുത്തും കാത്തു നിർത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
അബ്ദുല്ല വടകര മുഖ്യ പ്രഭാഷണം നടത്തി. ശരത് തൃശൂര്‍, രാജേഷ് വയനാട്, വിശ്വനാഥന്‍ കൊല്ലം, ജീവസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സലീം മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ എടത്തിരുത്തി നന്ദിയും പറഞ്ഞു.