കുവൈത്തില്‍ വിദേശികളുടെ വൈദ്യപരിശോധനയ്ക്കായി പുതിയ പ്രവർത്തന സമയം

Update: 2023-12-15 12:24 GMT
Advertising

കുവൈത്തില്‍ വിദേശികളുടെ വൈദ്യ പരിശോധനയ്ക്കായി പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അലി സബാഹ് അൽ-സാലം, ജഹ്‌റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്.

ഞായർ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയുമാണ് പുതുക്കിയ സമയം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ കൂടെ ഉണ്ടെങ്കില്‍ മുന്‍‌കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കാം.

ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലെ സമയത്തില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News