ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി കർമ്മ പുരസ്‌കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക്

Update: 2023-01-23 07:06 GMT

മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ സ്മരണയ്ക്കായി ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർമ്മ പുരസ്‌കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കൈമാറി.

കുവൈത്ത് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. വിപിൻ മങ്ങാട്ട് യോഗം നിയന്ത്രിച്ചു. ഷറഫുദ്ദിൻ കണ്ണേത്ത്, സാമുവൽ ചാക്കോ, ബി.എസ് പിള്ള എന്നിവർ ആശംസകൾ നേർന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News