ഇറക്കുമതി ചെയ്ത മദ്യവും മയക്കുമരുന്നുമായി 11 പേര്‍ പിടിയിലായി

Update: 2023-06-20 02:26 GMT
Advertising

കുവൈത്തില്‍ ഇറക്കുമതി ചെയ്ത മദ്യവും മയക്കുമരുന്നുമായി 11 പേര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

663 മദ്യ കുപ്പികള്‍ , 2,250 സൈക്കോട്രോപിക് ഗുളികകള്‍ , അര കിലോഗ്രാം മയക്കുമരുന്നുകള്‍ തുടങ്ങിയവയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ മയക്കുമരുന്നിന് എതിരേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വ്യാപകമായ പരിശോധനകളാണ് അധികൃതരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

പരിസരങ്ങളില്‍ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടാല്‍ മന്ത്രലായത്തിന്‍റെ 112 എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ ഹോട്ട്‌ലൈനിലേക്കോ വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

Tags:    

Similar News