കുവൈത്തില്‍ 2023-2024 അധ്യയനവർഷത്തെ പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ചു

Update: 2023-07-26 09:06 GMT
Advertising

കുവൈത്തില്‍ പൊതു, അറബിക് സ്വകാര്യ സ്‌കൂളുകളിലെ 2023 - 2024 അധ്യയനവർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17 ന് സ്കൂൾ ആരംഭിക്കും. കിൻഡർ ഗാർട്ടൻ, എലിമെന്ററി സ്കൂൾ വിദ്യാർഥികൾക്ക് സ്പ്രിങ് ബ്രേക്ക് 2024 ജനുവരി 11 മുതൽ ഫെബ്രുവരി നാലു വരെയായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

മിഡിൽ സ്കൂൾ, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ ഫെബ്രുവരി ഒന്നുവരെയും അവധിയാകും.10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള അവസാന പരീക്ഷകൾ 2024 മേയ് 15 മുതൽ മേയ് 27 വരെ നടക്കും.

12ാം ക്ലാസ് വിദ്യാർഥികളുടെ ഫൈനൽ പരീക്ഷകള്‍ 2024 മേയ് 29നും ജൂൺ 10നും ഇടയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News