ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കുമുള്ള ട്രെയിനിങ് അലവന്‍സ് അവധിക്കാലത്തും നല്‍കും

Update: 2022-04-07 13:38 GMT
Advertising

കുവൈത്തില്‍ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കുമുള്ള ട്രെയിനിങ് അലവന്‍സ് അവധിക്കാലത്തും നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ഡോക്ടര്‍ ഖാലിദ് അല്‍ സയീദ്. ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം പുറത്തിറക്കിയതായും ഏപ്രില്‍ മുതല്‍ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച റമദാന്‍ ഗബ്ഗയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി . ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കുമുള്ള ആനുകൂല്യം അവധിയില്‍ ആണെങ്കിലും തുടരണമെന്നു വ്യവസ്ഥ ചെയ്യുന്നതാണ് പ്രമേയം. ഈ മാസം മുതല്‍ ഇക്കാര്യം നടപ്പില്‍ വരുത്താനാണ് തീരുമാനം.

ഡോക്ടര്‍മാര്‍ക്കും ദന്തഡോക്ടര്‍മാര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഭാവിയില്‍ ആരോഗ്യമേഖലയിലെ സപ്പോര്‍ട്ടിങ് പ്രൊഫഷണുകളിലും പരിശീലനവും ആനുകൂല്യങ്ങളും നല്‍കാന്‍ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും ഡോ. ഖാലിദ് അല്‍ സയീദ് ആവര്‍ത്തിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News