കുവൈത്തിലെ അവന്യൂസ് മാളിന് സമീപത്തുള്ള രണ്ട് പാലങ്ങൾ ഉടൻ തുറക്കും

Update: 2024-07-17 11:03 GMT

കുവൈത്ത് സിറ്റി: അവന്യൂസ് മാളിന് എതിർവശത്തുള്ള ഫിഫ്ത് റിങ് റോഡിലെ രണ്ട് പാലങ്ങൾ നിർമാണം പൂർത്തിയാക്കി ഉടൻ തുറക്കും. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പാലങ്ങളുടെ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും വൈദ്യുതി, ജല മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് ആവശ്യമായ  അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ പാലങ്ങൾ തുറക്കുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുമെന്നും നിവാസികൾക്കും യാത്രക്കാർക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.

പൊതുമരാമത്ത്, നഗരകാര്യ സഹമന്ത്രി ഡോ. നൂറ അൽ മഷാന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News