ആപ്പിൾ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും എക്സ്ക്ലൂസീവ് സര്‍വീസ് സെന്‍ററുമായി മാക്സ്‍വെല്‍ ടെക്നോളജി

ഖത്തര്‍ മ്യൂസിയത്തിന് സമീപം എൻ.കെ.എം ബില്‍ഡിങ്ങിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്

Update: 2024-01-11 19:32 GMT
Editor : Shaheer | By : Web Desk

ദോഹ: ആപ്പിൾ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും എക്സ്ക്ലൂസീവ് സര്‍വീസ് സെന്‍ററുമായി മാക്സ്‍വെല്‍ ടെക്നോളജി. ഖത്തര്‍ മ്യൂസിയത്തിന് സമീപം എൻ.കെ.എം ബില്‍ഡിങ്ങിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം മൊബൈല്‍ സര്‍വീസ് സെന്‍ററും പ്രവര്‍ത്തനം തുടങ്ങി.

ഐഫോണ്‍, ആപ്പിളിന്റെ മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സര്‍വീസിന് മാത്രമായാണ് മാക്സ്‍വെല്‍ ടെക്നോളജി സര്‍വീസ് സെന്റര്‍ തുടങ്ങിയത്. കമ്പനിയുടെ രണ്ടാമത്തെ സര്‍വീസ് സെന്‍ററാണിത്. മുഎയ്തെറിലാണ് മറ്റൊരു സെന്റര്‍.

ഏറ്റവും മികച്ച സേവനങ്ങളും ഗുണമേന്മയുമാണ് മാക്സ്‍വെല്ലിന്റെ പ്രത്യേകതയെന്ന് സി.ഇ.ഒ മുനീര്‍ പറഞ്ഞു. പുതിയ സെന്ററിനൊപ്പം തന്നെ മൊബൈല്‍ സര്‍വീസ് സെന്ററും മാക്സ്‍വെല്‍ പ്രവര്‍ത്തനം തുടങ്ങി. ഖത്തറില്‍ എവിടെയും ഈ സേവനം ലഭ്യമാണ്.

Advertising
Advertising
Full View

ആദ്യ വില്‍പ്പന ബഹാഉദ്ദീന്‍ ഹുദവി ഹെൽപ് ഡെസ്ക് ഡയറക്ടർ സുധീറിനു നല്‍കി നിര്‍വഹിച്ചു. മാക്സ്‍വെൽ സി.ഇ.ഒ മുനീറിന്റെ മാതാവ് ഫാത്തിമ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. നസ്‌ല മുനീർ, മുഹമ്മദ് ആഷിക്, അൻവർ സാദിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Summary: Maxwell Technology is an exclusive service center for Apple phones and devices in Qatar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News