റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു

Update: 2023-11-27 19:56 GMT
Advertising

ഒമാനിൽ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്മംഗളൂരുവിലെ സന്തേശ സതീഷ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.

കൂട്ടുകാരുമൊത്ത് വാദിഹൊക്കയിനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ മസ്കത്ത് റൂവി ബ്രാഞ്ചിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണ്.

റുസ്താഖ് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News