വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയാണ് മരിച്ചത്‌

Update: 2024-03-30 18:01 GMT

മസ്‌കത്ത്: വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ മിസ്ഫ ജിഫ്‌നൈനിൽ ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൂൽ ഫൈഹ കമ്പയിൽ 11 വർഷത്തോളമായുണ്ടായിരുന്ന റഫീഖ് മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹം ഒമാനിൽ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News