ഇ-പേയ്‌മെൻറ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഒമാനിൽ നടപടി

രണ്ട് മാസത്തിനിടെ 444 കേസുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം

Update: 2023-05-04 18:53 GMT

മസ്‌കത്ത്: ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിനായി ഇ-പേയ്‌മെൻറ് സംവിധാനം ഒരുക്കാത്തതുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കി അധികൃതർ. നിരവധി കടകളിൽ ഇ-പേയ്മെന്റ് സംവിധാനം ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട് ആളുകൾ സമൂഹഹമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം പ്രതികരണവുമായി എത്തിയിരിക്കുന്നത്.

മസ്‌കത്ത് ഗവർണറേറ്റിൽ രണ്ട് മാസത്തിനിടെ 444 കേസുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. 2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേയ്‌മെൻറ് സംവിധാനം അധികൃതർ നടപ്പാക്കിയത്. നിയമം നിലവിൽ വന്നതായും കഴിയും വേഗം ഇ-പേയ്‌മെൻറ് സംവിധാനം അതാത് സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്‌മെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരൊയണ് മന്ത്രാലയം നടപടികൾ എടുക്കുന്നത്.

Advertising
Advertising


Full View


Action in Oman against companies that do not prepare e-payment system

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News