വ്യാജന്മാരെ സൂക്ഷിക്കുക;ഒമാനിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ചുള്ള തട്ടിപ്പ് വർധിക്കുന്നു

മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

Update: 2025-12-30 12:11 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിനെ അനുകരിച്ച് വ്യാജ വെബ്സൈറ്റ് നിർമിച്ച് നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പുകാർ ഔദ്യോഗിക സൈറ്റിന്റെ ഡിസൈനും ഉള്ളടക്കവും സമാനമായി രൂപകൽപന ചെയ്ത വ്യാജ ഇലക്ട്രോണിക് സൈറ്റ് വഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിശദാംശങ്ങളും സ്വീകരിക്കുകയാണ്. പിന്നീട് ഈ ഡാറ്റ ഉപയോഗിച്ച് ഇരകളുടെ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുകയും ചെയ്യുകയായിരുന്നു.

ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ വർധിക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഇൻക്വയറീസ് ജനറൽ ഡയറക്ടറേറ്റ് നിരീക്ഷിച്ചിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ഇടപെടുമ്പോൾ ജാഗ്രത പുലർത്താനും വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ ആധികാരികത ഉറപ്പാക്കാനും അധികൃതർ നിർദേശിച്ചു.

സേവനങ്ങൾ നൽകുമ്പോൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ബാങ്ക് കാർഡ് വിശദാംശങ്ങളോ സെൻസിറ്റീവ് ഫിനാൻഷ്യൽ വിവരങ്ങളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. ഔദ്യോഗിക സർക്കാർ ചാനലുകൾ മാത്രം ഉപയോഗിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News