ബ്രദേഴ്സ് എഫ്.സി സലാലയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Update: 2024-01-08 03:28 GMT
Advertising

ബ്രദേഴ്സ് എഫ്.സി സലാലയിൽ സംഘടിപ്പിച്ച ഹോം ലീഗ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ ബി.എച്ച്.ടി ഒമാൻ വിജയികളായി. 

ഫൈനലിൽ മാക്സ് കെയർ എഫ്.സിയെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് അൽ വാദിയിലെ ഗൾഫ് സ്റ്റേഡിയത്തിലാണ് നടന്നത്. 

 ടൂർണമെന്റില മികച്ച കളിക്കാരനായി സാഗറിനെ തെരഞ്ഞെടുത്തു. ഡിഫന്റർ - അനീഷ്, ടോപ് സ്കോറർ - ബിഷാർ, ഗോൾ കീപർ - റഫീഖ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾ ഷൗക്കത്ത് കോവാർ ഉപഹാരം നൽകി. ക്ലബ്ബ് സെക്രട്ടറി ശിഹാബുദ്ദീൻ, നസീബ്, ആബിദ്, റസാഖ്, അലി , മിഥുൻ എന്നിവർ നേത്യത്വം നൽകി. നിരവധി പേർ മത്സരം കാണാൻ എത്തിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News