ബ്രദേഴ്‌സ് എഫ്.സി സലാലയിൽ ടൂർണമെന്റും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
ഔഖദ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ മദനി എഫ്.സി വിജയികളായി
Update: 2025-07-26 14:45 GMT
സലാല: ബ്രദേഴ്സ് എഫ്.സി നിർമ്മൽ മെമ്മോറിയൽ ഹോം ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഔഖദ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ മദനി എഫ്.സി വിജയികളായി. സിദ്ദീഖിനെനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഫാരിസിനെ മികച്ചകീപ്പറും, റഹീസ് ടോപ് സ്കോററുമാണ്. ശിഹാബ് കുന്നത്ത്, മിഥുൻ, ബച്ചു എന്നിവർ നേത്യത്വം നൽകി. സുധാകരൻ, ഷൗക്കത്ത് കോവാർ,നസീബ്, അലി, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. . ഇതിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ വെച്ച് രൿത ദാനവും നടത്തി.