Writer - razinabdulazeez
razinab@321
മസ്കത്ത്: സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (കാഫ) നേഷൻസ് കപ്പിൽ ഒമാൻ ദേശീയ ഫുട്‌ബോൾ ടീം നാളെ കളിക്കളത്തിലിറങ്ങും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഉസ്ബക്കിസ്ഥാനാണ് ഒമാന്റെ എതിരാളികൾ. മത്സരം ഒമാൻ സമയം വൈകുന്നേരം 6:30 ന് താഷ്‌കന്റിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കും. ഉസ്‌ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഒമാൻ. സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്താനെയും അഞ്ചിന് തുര്‍ക്മെനിസ്താനെയും ഒമാൻ നേരിടും. പുതുതായി ചുമതലയേറ്റ പരിശീലകന് കാര്‍ലോസ് ക്വിറോസിന്റെ കീഴിലുള്ള ആദ്യ മത്സരത്തിനാണ് റെഡ് വാരിയേഴ്സ് ബൂട്ടുകെട്ടുന്നത്. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി ഒമാന് മുന്നിലുള്ളത്. അതുകൊണ്ടുന്നെ കാഫ നേഷൻസ് കപ്പിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.