ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു

Update: 2023-04-10 09:25 GMT
Advertising

പീഡാനുഭവ വാരാചരണത്തിന് സമാപനം കുറിച്ച് ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകർന്നു നൽകുന്ന ഈസ്റ്ററിന്റെ ഭാഗമായി ഒമാനിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ദിന ശുശ്രൂഷകൾ നടന്നു.

ഒമാനിലെ ദേവാലയങ്ങളിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ആരാധനകൾക്ക് മെത്രാപ്പോലീത്താമാരും വൈദികരും കാർമ്മികത്വം വഹിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന ആരാധനാ കർമങ്ങളിൽ പങ്കെടുക്കാൻ ആയിരകണക്കിന് വിശ്വാസികൾ ആണ് എത്തിയത്.

മസ്‌കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, ഗാലാ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തേയോഫിലോസ്, ഗാലാ മൊർത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ഒമാൻ പാട്രിയാർക്കൽ വികാരി സഖറിയാ മാർ ഫിലക്‌സിനോസ് തുടങ്ങിയ മെത്രാപ്പോലീത്താമാരും വൈദികരുമാണ് വിവിധ പള്ളികളിൽ നടന്ന ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.

മത്സ്യ, മാംസാദികൾ വർജ്ജിച്ചുള്ള അൻപത് ദിവസത്തെ വ്രതാനുഷ്ടാനങ്ങളുടെ പൂർത്തീകരണം കൂടിയാണ് വിശ്വാസികൾക്ക് ഉയിർപ്പ് പെരുന്നാൾ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News