ഒമാനിലെ ഇബ്രിയിൽ പാറ ഇടിഞ്ഞുവീണ് അപകടം; അഞ്ച് മരണം
ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.
Update: 2022-03-27 07:55 GMT
ഒമാനിൽ പാറ ഇടിഞ്ഞുവീണ് അപകടം. അഞ്ചുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഇടിഞ്ഞ് വീണ പറായുടെ അവശിഷ്ടങ്ങളിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
നിരവധിപേർ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇവർക്കായി ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിൽ തിരിച്ചിൽ നടന്ന് വരികയാണ്. 55ഓളം തൊഴിലാളികൾ പ്രദേശത്ത് ജോലി ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.