ഒമാനെ അടുത്താഴ്ച്ച ന്യൂനമർദം ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്
Update: 2024-04-19 11:53 GMT
പ്രതീകാത്മ ചിത്രം
മസ്‌കത്ത്: ഒമാൻ കാലാവസ്ഥയെ അടുത്താഴ്ച ന്യൂനമർദം ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വടക്കൻ ഗവർണറേറ്റുകളിൽ മേഘങ്ങൾ രൂപപ്പെടുമെന്നും ചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈയിടെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയെ തുടർന്നുണ്ടായ കെടുതികളിൽ 21 പേർ മരിച്ചിരുന്നു. കുട്ടികളടക്കമുള്ളവരാണ് മിന്നൽപ്രളയത്തിൽപ്പെട്ടും അല്ലാതെയും മരിച്ചത്. മഹൗത്ത് വിലായത്തിലെ അൽ-ഷറൈഖ മേഖലയിൽ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.