മുൻ പ്രവാസി മലയാളി ഡോക്ടർക്ക് അയർലന്റ് സർക്കാരിൻറെ അംഗീകാരം

ഐറിഷ് പൗരനല്ലാത്ത ആദ്യത്തെ പീസ് കമ്മീഷണർ സ്ഥാനത്തേക്കാണ് തൃശുർ സ്വദേശിയായ ഡോ.ജോർജ് ലെസ്ലിയെ നിയമിച്ചിരിക്കുന്നത്.

Update: 2022-01-13 17:56 GMT
Editor : abs | By : Web Desk
Advertising

ഒമാനിൽ ദീർഘകാലം ആതുരസേവന രംഗത്ത് പ്രവർത്തിച്ചിരുന്ന മലായളി ഡോക്ടർക്ക് അയർലൻറ് സർക്കാറിൻറെ അംഗീകാരം. അയർലൻറിന്റെ ചരിത്രത്തിലെ ഐറിഷ് പൗരനല്ലാത്ത ആദ്യത്തെ പീസ് കമ്മീഷണർ സ്ഥാനത്തേക്കാണ് തൃശുർ സ്വദേശിയായ ഡോ. ജോർജ് ലെസ്ലിയെ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ഇദ്ദേഹം. ലെസ്ലി ഇരുപതോളം വർഷം ഒമാനിൽ ആതുരരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. 'മലയാളം' ഒമാൻ ചാപ്റ്ററിന്റെ സ്ഥാപകരിലൊരാളും നിലവിൽ ചെയർമാനുമാണ്. കേരള സർക്കാരിൻറെ 'മലയാളം മിഷൻ' പദ്ധതിയുടെ ഒമാനിലെ ആദ്യ പ്രസിഡൻറുമായിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഉപരിപഠനാർഥം അയർലണ്ടിൽ എത്തിയത്.

നിരവധി യാത്രാകുറിപ്പുകളിലൂടെ അയർലാൻറനെകുറിച്ച് ലോകത്തിന് പരിചയപ്പെടുത്തയിട്ടുണ്ട്. ഐറിഷ് സംസ്‌കാരവും പാരമ്പര്യവും ചരിത്രവും വിവരിക്കുന്ന പുതിയ പുസ്തകത്തിൻറെ പണിപ്പുരയിലാണ് ജോർജ് ലെസ്ലി. തൃശൂർ ഗവ. മെഡിക്കൽ കോളജിൽനിന്നും എം.ബി.ബി എസ് ബിരുദം, പീഡിയാട്രിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തായാക്കി. ഒമാന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് വിവരിക്കുന്ന ഡോക്യുമെൻററി 'സ്‌ക്രീൻ വേൾഡ്' അയർലൻറിൻറെ സഹായത്തോടെ ഒരുക്കുവാനുള്ള പദ്ധതിയിലാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News