മസ്‌കത്ത് നൈറ്റ്സിന്റെ ഭാ​ഗമായി ഡ്രോൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

ആധുനിക സാങ്കേതികവിദ്യകളിൽ താൽപര്യമുള്ള യുവ പ്രതിഭകളെ പിന്തുണയ്ക്കുകയണ് പരിപാടിയുടെ ലക്ഷ്യം

Update: 2026-01-28 16:17 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: മസ്‌കത്ത് നൈറ്റ്സിന്റെ ഭാ​ഗമായി ഡ്രോൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ 31 വരെ മാൾ ഓഫ് മസ്‌കത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഡ്രോൺ പ്രദർശനവും നടക്കും. ആധുനിക സാങ്കേതികവിദ്യകളിൽ താൽപര്യമുള്ള യുവ പ്രതിഭകളെ പിന്തുണയ്ക്കുകയണ് പരിപാടിയുടെ ലക്ഷ്യം.

‍മസ്കത്ത് നൈറ്റ്സിലെ ഏറ്റവും ആകർഷകമായ ഒന്ന് ഖുറം പാർക്കിൽ ദിവസവും നടക്കുന്ന ഡ്രോൺ ഷോയാണ്. ആയിരക്കണക്കിന് ഡ്രോണുകളാണ് ആകാശത്ത് ഒമാന്റെ കഥ പറയുന്നത്. ഡ്രോൺ പ്രദർശനം കാണാനായി മാത്രം ഖുറം പാർക്കിലെത്തുന്നവരുണ്ട്. ഡ്രോൺ പ്രേമികൾ‌ക്കായി ഡ്രോൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയാണ് മസ്കത്ത് മുൻസിപ്പാലിറ്റി. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ച നേരിൽകാണാനുമാവും. പ്രൊഫഷണലുകളെയും ഡ്രോൺ പ്രേമികളെയും ഒരുമിച്ച് കൊണ്ടുവരുന്ന മത്സരങ്ങളും ആകാശ പ്രദർശനങ്ങളും ഇതിൽ ഉൾപ്പെടും. അതേസമയം മസ്കത്ത് നൈറ്റ്സ് വൻ ജനപ്രീതി നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം മുൻസിപ്പാലിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം 15 ലക്ഷം സന്ദർശകരാണ് വിവിധ വേദികളിലേക്കെത്തിയത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News