ഇബ്രി ക്വാറി അപകടം: ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച അർധരാത്രി 12 മണിയോടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരായിരുന്നു മരിച്ചിരുന്നത്. തുടർദിവസങ്ങളിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Update: 2022-03-31 19:08 GMT
ഒമാനിലെ ഇബ്രിയിൽ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇവർക്കായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഇടക്ക് പാറ ഇടിഞ്ഞ് വീഴുന്നതിനാൽ തിരച്ചിലിന് നേരീയ തടസ്സങ്ങൾ നേരിടുന്നുണ്ട്.