ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു

Update: 2025-06-21 17:26 GMT

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല, ഇന്ത്യൻ എംബസി ഒമാനുമായി സഹകരിച്ച് സലാലയിൽ വിപുലമായ രീതിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിലും മൈതാനിയിലുമായി നടന്ന യോഗ ദിനാചരണ പരിപാടികളിൽ നൂറുകണക്കിനാളുകളാണ് സംബന്ധിച്ചത്. യോഗ പരിശീലിക്കുന്ന വിവിധ ഗ്രൂപ്പുകളിലെ സ്ത്രീകളും കുട്ടികളും വിവിധ രാജ്യക്കാരും യോഗ ദിനാചരണ പരിപാടികളിൽ പങ്കാളികളായി. വൺ എർത്ത് വൺ ഹെൽത്ത് ഇതായിരുന്നു ഈ വർഷത്തെ യോഗ ദിനാചരണത്തിന്റെ മുദ്യാവാക്യം.

ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ശിർസാത്, ഗവർണർ ഓഫീസിലെ പി.ആർ ഡയറക്ടർ ഡോ. ഹാമിദ് അലി അഹമ്മദ് അലി ഹളരി എന്നിവർ അതിഥികളായിരുന്നു. കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് ഡോ: രാകേഷ് കുമാർ ജാ മറ്റു എംബസി പ്രതിനിധികളും സംബന്ധിച്ചു.

യോഗ പരിശീലനത്തിന് ഭർതി ജോർജ് നേതൃത്വം നൽകി. വിവിധ സംസ്ഥാനക്കാരായ നൂറ് കണക്കിനാളുകൾ പരിപാടിയിൽ ആദ്യാവസാനം സംബന്ധിച്ചു. വളണ്ടിയേസിനുള്ള സർട്ടിഫിക്കറ്റും മൊമന്റോയും ചടങ്ങിൽ സമ്മാനിച്ചു. രജ്ഞിത് സിംഗ്, ഗോപകുമാർ, ഹരികുമാർ ചേർത്തല, ഗിരീഷ് പെഡ്‌നിനി, പ്രദീപ് നായർ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News