ഐ.എസ്.എഫ് സയൻസ് ഫിയസ്റ്റ മേയ് 23, 24 തീയതികളിൽ

ഈ വർഷത്തെ ശാസ്ത്ര പ്രതിഭകളെ പ്രഖ്യാപിച്ചു

Update: 2025-05-15 09:35 GMT

മസ്‌കത്ത്: ഒമാനിലെ യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ശാസ്ത്ര പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകൾ വളർത്തുന്നതിനും വേണ്ടി ഇന്ത്യൻ സയൻസ് ഫോറം (ഐ.എസ്.എഫ്) സംഘടിപ്പിക്കുന്ന വാർഷിക സയൻസ് ഫിയസ്റ്റ മേയ് 23, 24 തീതികളിൽ നടക്കുമെന്ന് ഇന്ത്യൻ സയൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ അൽ ഹെയിൽ കാമ്പസിലാണ് പരിപാടി. മത്സരങ്ങൾ, പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെയുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയാകും. മുഖ്യ പ്രഭാഷകനാകനായി അബൂദബി മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രഫസറും നാച്ചുറൽ ലാംങ്വേജ് പ്രോസസങിൽ വിദഗ്ധനുമായ ഡോ. മോണോജിത് ചൗധരി പങ്കെടുക്കും. ഒമാനിലെ ഐ.ടി മേഖലയിലെ പ്രമുഖനായ സാങ്കേതിക വിദഗ്ധൻ താരിഖ് അൽ ബർവാനി, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ എന്നിവർ വിശിഷ്ടാതിഥികളാകും.

Advertising
Advertising

ഈ വർഷത്തെ ശാസ്ത്ര പ്രതിഭകളെ പ്രഖ്യാപിച്ചു. ഇഷ ഫാത്തിമ (ഇന്ത്യൻ സ്‌കൂൾ സലാല-ക്ലാസ് നാല്), അദ്വിക് അബി (ഇന്ത്യൻ സ്‌കൂൾ മബേല, ക്ലാസ് ആറ്), റിച്ചൻ കുമാർ (ഇന്ത്യൻ സ്‌കൂൾ ബൗഷർ, ക്ലാസ് ആറ്), മിഥിൽ സദാശിവം (ഇന്ത്യൻ സ്‌കൂൾ ഗൂബ്ര, ക്ലാസ് ഏഴ്), രെഹ മുഫീദ് ഇന്ത്യൻ സ്‌കൂൾ നിസ്‌വ -ക്ലാസ് എട്ട്), നാസിഷ്, ഷൗക്കത്ത് മുഖാരി (ഇന്ത്യൻ സ്‌കൂൾ ഗുബ്ര, ക്ലാസ് ഒമ്പത്), ദേവരാജ കൃഷ്ണൻ (ഇന്ത്യൻ സ്‌കൂൾ സീബ്, ക്ലാസ് പത്ത്).

 

സയൻസ് ഫിയസ്റ്റ വിദ്യാർഥികൾക്ക് അവരുടെ അറിവും ശാസ്ത്രത്തോടുള്ള അഭിനിവേശവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്. ആദ്യ ദിനത്തിൽ വിവിധ ശാസ്ത്ര പരിപാടികൾ, രണ്ടാം ദിവസം ശാസ്ത്ര പ്രദർശനം, ഫൈനൽ ക്വിസ് മത്സരവും പ്രഫ. മോണോജിത് ചൗധരിയുമായുള്ള വിദ്യാർഥികളുടെ കൂടിക്കാഴ്ചയും നടത്തും.

നിർമിത ബുദ്ധി (എ.ഐ) അധിഷ്ടിതമായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്‌നകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി സുരേഷ് അക്കംമഠത്തിൽ, ജനറൽ കോർഡിനേറ്റർ ലത ശ്രീജിത്ത്, ട്രഷറർ ഗാന്ധിരാജ്, പ്രോഗ്രാം കോർഡിനേറ്റർ ഹാല പി. ജമാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News