ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ-പാക് മത്സരം സമനിലയില്‍

\ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യ കപ്പ് 2023 ഇപ്രാവശ്യം സലാലയിലെ സുല്‍‌ത്താന്‍ ഖാബൂസ് യൂത്ത് & കള്‍ ച്ചറല്‍ കോപ്ലക്സിലാണ്‌ നടക്കുന്നത്

Update: 2023-05-28 19:31 GMT

 സലാല: ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി, ഇന്ത്യ പാക് മത്സരം സമനിലയില്‍. ഇതാദ്യമായി സലാലയില്‍ നടന്ന അന്തര്‍ ദേശീയ ഹോക്കി മത്സരം കാണാന്‍ ആയിരക്കണക്കിന്‌ പ്രവാസികളാണ്‌ എത്തിയത്. ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യ കപ്പ് 2023 ഇപ്രാവശ്യം സലാലയിലെ സുല്‍‌ത്താന്‍ ഖാബൂസ് യൂത്ത് & കള്‍ ച്ചറല്‍ കോപ്ലക്സിലാണ്‌ നടക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാക് മത്സരം കാണാന്‍ ഇരു രാജ്യക്കാരും നേരത്തെ തന്നെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ആദ്യ പകുതിയുടെ അവസാനത്തില്‍ ഇന്ത്യ യാണ്‌ ആദ്യ ഗോളടിച്ചത് .ഇതോടെ ഇന്ത്യക്കാരുടെ ആവേശം അതിന്റെ കൊടുമുടിയിലെത്തി. മത്സരം അവസാനിക്കാന്‍ മിനുറ്റുകള്‍ ശേഷിക്കവെ പക്കിസ്ഥാന്‍ ഗോള്‍ മടക്കി. ഇതോടെ പാക് കാണികളും ആവേശത്തിലായി.

Advertising
Advertising

പാക്കിസ്ഥാന്റെ അബ് ദുല്‍ ഹന്നാന്‍ ഷാഹിബ് ആണ്‌ മാന്‍ ഓഫ് ദി മാച്ച് . മെയ് 23 നാണ്‌ ടൂര്‍ണമെന്റ് ആരംഭിച്ചത്, ടൂര്‍ണമെന്റില്‍ പത്ത് ഏഷ്യന്‍ രാജ്യങ്ങളാണ്‌ പങ്കെടുക്കുന്നത്. പുള്‍ എ യില്‍ ഇന്ത്യ ,പാക്കിസ്ഥാന്‍, ജപ്പാന്‍, തായ് ലാന്റ് , ചൈനീസ് തായ് പേയ് എന്നീ രാജ്യങ്ങളും പൂള്‍ ബി യില്‍ കൊറിയ, മലേഷ്യ , ഒമാന്‍, ബംഗ് ളാദേശ് , ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമാണ്‌ പങ്കെടുക്കുന്നത്. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ മൂന്നേ രണ്ടിന്‌ ഒമാന്‍ വിജയിച്ചു. ജൂണ്‍ ഒന്നിന്‌ നടക്കുന്ന ഫൈനല്‍ മത്സരമാണ്‌ ഏഷ്യ കപ്പ് വിജയികളെ തീരുമാനിക്കുക. സലാല സുല്‍‌ത്താന്‍ ഖാബൂസ് സ്പോട്സ് കോപ്‌ലക്സില്‍ നിന്നും ക്യാമറ പേഴ്‌സണ്‍ അര്‍ഷദിനൊപ്പം കെ.എ.സലാഹുദ്ദിന്‍ മീഡിയ വണ്‍ സലാല.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News