ചികിത്സക്കായി നാട്ടിൽ പോയ കണ്ണൂർ സ്വദേശി നിര്യാതനായി
കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി ഇട്ടമ്മലിലാണ് താമസം
Update: 2025-10-08 04:43 GMT
സലാല : ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന മുഹമ്മദ് അഷറഫ് സി.പി. (62) നാട്ടിൽ നിര്യാതനായി. കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി ഇട്ടമ്മലിലാണ് താമസം.
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ഒമാനിൽ പ്രവാസിയാണ്.ദീർഘകാലം അൽ മറായിൽ ജോലി ചെയ്ത അദ്ദേഹം പതിനാല് വർഷമായി ഔഖദിൽ കൊമേഴ്സ്യൽ മാർക്കറ്റ് നടത്തിവരികയായിരുന്നു. ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു.ഭാര്യ സുഹറ മക്കൾ ആശിറ, അർഷിദ , ആയിശമരുമക്കൾ സമീർ, സാഹിർ (സലാല). ഖബറക്കം ബുധൻ ഉച്ചക്ക് മൂന്നിന് ഉദ്ധാരം പള്ളി ഖബറിസ്ഥാനിൽ നടക്കും.