'കണ്ണൂരോണം പൊന്നോണം'; സലാലയിൽ ഓണാഘോഷവുമായി കണ്ണൂർ സ്ക്വാഡ്‌

ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ കലാകായിക പരിപാടികൾ നടന്നു

Update: 2026-10-14 09:03 GMT

സലാല: സലാലയിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ സ്ക്വാഡ്‌ 'കണ്ണൂരോണം പൊന്നോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശിജു ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ: കെ സനാദനൻ ഉദ്ഘാടനം ചെയ്തു. രാജേഷ് ജാ, സഞ്ചാരി നാജി നൗഷാദ് എന്നിവർ അതിഥികളായിരുന്നു.

റസൽ മുഹമ്മദ്, അഷറഫ് ഇൻഷൂറൻസ്, ആഷിഖ്‌ അഹ്‌മദ്‌, എന്നിവർ ആശംസകൾ നേർന്നു. വൈസ്‌ പ്രസിഡന്റ് സുരയ്യ മുനവ്വർ സ്വാഗതവും, ശാനുബി ശിഹാബ്‌ നന്ദിയും പറഞ്ഞു. വിവിധ കലാ കായിക പരിപാടികളും, ഓണസദ്യയും പരിപാടിയുടെ ഭാ​ഗമായി. ഫിദ, അശ്വതി എന്നിവർ പരിപാടി നിയന്ത്രിച്ചു. ശിഹാബ്‌, മുനവ്വർ, സുധീർ, വിജേഷ്‌, ശ്രീജു, സാദിഖ്‌, ശുക്കൂർ, മൊയ്തു, സിറാജ്‌, അയ്യൂബ്‌, ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News