ഒമാനിലേക്ക് പാമ്പുകളെ കടത്താൻ ശ്രമം;മസ്കത്ത് വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

റോയൽ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടിച്ചെടുത്തത്

Update: 2026-10-14 12:21 GMT

മസ്കത്ത്: മസ്‌കത്ത് വിമാനത്താവളത്തിലൂടെ ഒമാനിലേക്ക് അനധികൃതമായി പാമ്പുകളെ കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ. റോയൽ പൈത്തൺ ഇനത്തിൽപ്പെട്ട നിരവധി പാമ്പുകളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഒമാൻ പരിസ്ഥിതി അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ എന്നിവ സംയുക്തമായാണ് പരിശോധന നടത്തി പാമ്പുകളെ പിടിച്ചെടുത്തത്.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന സൈറ്റ്സ് (CITES) കൺവെൻഷന്റെ അനുബന്ധം രണ്ടിൽ ഉൾപ്പെട്ട ഇനമാണ് റോയൽ പൈത്തൺ. ആവശ്യമായ അനുമതിപത്രങ്ങളില്ലാതെ ഇവയെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് ഒമാനിലെ വന്യജീവി വ്യാപാര നിയന്ത്രണ നിയമത്തിന്റെ ലംഘനമാണ്. പിടിയിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News