കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ടൂര്‍ണമെൻ്റ് ഇന്ന് മസ്‌കത്തിലെ ഗാലയില്‍ നടക്കും

Update: 2023-10-27 01:11 GMT
Advertising

കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സിഎടി കപ്പ് വെള്ളിയാഴ്ച മസ്‌കത്തിലെ ഗാലയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ക്രിക്കറ്റ് ടൂര്‍ണമെൻ്റിൽ ഒമാനിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് വലിയ താൽപര്യമാണ് മറ്റ് ടീമുകൾ കാണിക്കുന്നതെന്ന് കാറ്റര്‍പില്ലര്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം സുനീഷ് പറഞ്ഞു.

ടൂര്‍ണമെന്റിനു മുന്നോടിയായി മുഴുവന്‍ ടീം മാനേജര്‍മാരെയും ക്യാപ്റ്റന്‍മാരെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും തുടര്‍ന്ന് നടന്ന ഫിക്‌സ്ച്ചര്‍ ഡ്രോയിലും ട്രോഫി അവതരണത്തിലും എല്ലാ ടീമുകളുടെയും പങ്കാളിത്തമുണ്ടായി. കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം മീരജ്, സലീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News