കേരള മാപ്പിള കലാ അക്കാദമി സലാല ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

ആർ.കെ. അഹമ്മദ് പ്രസിഡന്റ്, ആറ്റക്കോയ തങ്ങൾ തിക്കോടി സെക്രട്ടറി

Update: 2025-03-01 13:55 GMT

സലാല: കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ കൂട്ടായ്മയായ കേരള മാപ്പിള കലാ അക്കാദമി സലാല ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. ആർ.കെ. അഹമ്മദിനെ പ്രസിഡന്റായും ആറ്റക്കോയ തങ്ങൾ തിക്കോടിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സീതിക്കോയ തങ്ങളാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാർ: ഫൈസൽ വടകര, ഫാസിൽ വി. സലാം, മുഹമ്മദ് വാകയിൽ, മൊയ്തു സി.പി. ജോയന്റ് സെക്രട്ടറി: ഫൈസൽ പയ്യോളി, മുഹമ്മദ് ചാലിശ്ശേരി, അഹമ്മദ്, സ്വാലിഹ്.

മ്യുസിക് ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ മുഖ്യാതിഥിയായി. ഏപ്രിൽ 27 ന് ജൂബിലിയാഘോഷം കോഴിക്കോട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹുസൈൻ കാച്ചിലോടി പരിപാടി ഉദ്ഘാടനം ചെയ്തു. നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. ഫൈസൽ പയ്യോളി ഗാനമാലപിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും മറ്റു ഭാരവഹികളെയും തിരഞ്ഞെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News