ഹൃദയാഘാതം: കൊച്ചി സ്വദേശി സലാലയിൽ നിര്യാതനായി
വർഷങ്ങളായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു
Update: 2026-01-05 18:40 GMT
സലാല: കൊച്ചി സ്വദേശി സലാലയിൽ നിര്യാതനായി. മട്ടാഞ്ചേരി മൊയ്തീൻ പള്ളി സ്വദേശി പയംപിള്ളിച്ചിറ വീട്ടിൽ പി.കെ. ഫൈസൽ (54) ആണ് നിര്യാതനായത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വർഷങ്ങളായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ ഷൈന. വിദ്യാർഥികളായ ആദില, അഫീല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.