കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്നാണ് മരണം
Update: 2025-05-16 11:05 GMT
സലാല: കോഴിക്കോട് ചെറുവാടി സ്വദേശി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് (58) സലാലയിൽ നിര്യാതനായി. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വർഷങ്ങളായി സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
മുപ്പത് വർഷത്തിലധികമായി സലാലയിൽ ഉണ്ട്. ഭാര്യ സറീന. മക്കൾ മിൻഹാജ്, മിയാദ, മാഹിർ, അക്ബർ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ അറിയിച്ചു.