സലാലയിൽ കോഴിക്കോടൻ രുചിമേള
കെ.എസ്.കെ ഫുഡ് ഫെസ്റ്റ് ഒക്ടോബർ പത്തിന്
Update: 2025-10-08 11:28 GMT
സലാല: കോഴിക്കോട് ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കെ.എസ്.കെ സലാല ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ പത്ത് വെള്ളി വൈകീട്ട് അഞ്ച് മുതൽ സലാല സെന്ററിലുള്ള അൽഇത്തിഹാദ് ക്ലബ്ബ് മൈതാനിയിലാണ് ഫെസ്റ്റ് നടക്കുക. കോൺസുലാർ ഏജന്റ് ഡോ.കെ സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒ.അബ്ദുൾ ഗഫൂർ, ശ്രീജിത്ത് എടച്ചേരി, മുഹമ്മദ് റാഫി, രഞ്ചിത് സിംഗ് എന്നിവർ സംബന്ധിക്കും.
വൈവിധ്യമാർന്ന കോഴിക്കോടൻ പലഹാരങ്ങളാണ് മേളയിൽ ഒരുക്കുക. കല്ലായി, പാളയം, വല്യങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ പേരുകളിലുള്ള സ്റ്റാളുകളാണ് പ്രവർത്തിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മേള ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.