ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടൻറ് നിര്യാതനായി

കഴിഞ്ഞ ദിവസമാണ് എയര്‍ ആബുലന്‍സ് വഴി കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്

Update: 2024-02-13 16:25 GMT
Advertising

ലുലു ഗ്രൂപ്പ് ഒമാന്‍ ചീഫ് അക്കൗണ്ടന്‍റും തൃശൂര്‍ സ്വദേശിയുമായ വലിയകത്ത് വീട്ടില്‍ അബ്ദു റസാഖ് നാട്ടിൽ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്‌കത്തില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടര്‍ന്ന് മസ്‌കത്തിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് എയര്‍ ആബുലന്‍സ് വഴി കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.

ഇന്ത്യൻ ഇസ്​ലഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു അബ്ദു റസാഖ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News