യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

കോട്ടക്കൽ പുത്തൂർ സ്വദേശി അബ്ദുൽ സലാം (53) ആണ് മരിച്ചത്

Update: 2026-01-25 11:03 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു. മലപ്പുറം കോട്ടക്കൽ പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീൻ മകൻ കുന്നക്കാട് അബ്ദുൽ സലാം (53) ആണ് മരിച്ചത്. ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു അബ്ദുൽ സലാം. ഭാര്യ: ഖയറുനീസ, മകൻ: ഇർഷാദ്, മകൾ: ഇഷാന. മസ്കത്തിലെ കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News