മഞ്ഞപ്പട സൂപ്പർ കപ്പ് ടീമുകളുടെ ഗ്രൂപ് നിർണയവും ട്രോഫി പ്രകാശനവും സംഘടിപ്പിച്ചു

Update: 2023-08-18 20:32 GMT
Advertising

ഒമാനിൽ മഞ്ഞപ്പട സൂപ്പർ കപ്പ്-2023ന്റെ ടീമുകളുടെ ഗ്രൂപ് നിർണയവും ട്രോഫി പ്രകാശനവും സംഘടിപ്പിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം ഓണാഘോഷ പരിപാടികളും കൂടി ഉള്‍പ്പെടുത്തിയാണ് മഞ്ഞപ്പട സൂപ്പര്‍ കപ്പ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

ഈ മാസം 25ന് കെ.എം.എഫ്.എയുടെ പിന്തുണയോടെയും നിയമാവലികളനുസരിച്ചും അല്‍ ഹൈല്‍ ഈഗിള്‍ സ്‌റ്റേഡിയത്തില്‍ ആണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ ഒമാനിലെ പ്രമുഖ പ്രവാസി ടീമുകള്‍ പങ്കെടുക്കും.

ടൂര്‍ണമെന്റ് ദിവസം ഗാലറിയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന കാണികള്‍ക്കായി വ്യത്യസ്ത മത്സരങ്ങളും അരങ്ങേറും. ടൂര്‍ണമെന്റിലെ വളന്റിയേഴ്‌സിനുള്ള ജഴ്‌സി പ്രകാശനവും ചടങ്ങില്‍ നടന്നു.

കാഷ് പ്രൈസിനും മഞ്ഞപ്പട സൂപ്പർ കപ്പിനും വേണ്ടി നാലു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ലീഗ്, നോക്ക്ഔട്ട് മത്സരങ്ങള്‍ വൈകീട്ട് നാലു മണിക്ക് ആരംഭിക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിജയികൾക്കുള്ള ട്രോഫികള്‍ക്കും കാഷ് പ്രൈസിനും പുറമെ ഒട്ടനവധി വ്യക്തിഗത ട്രോഫികളും ടൂര്‍ണമെന്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News