മസ്‌കത്ത് എയർ ട്രാഫിക് കൺട്രോൾ സുസജ്ജം: സിഎഎ എയർ നാവിഗേഷൻ ഡയറക്ടർ ജനറൽ

'അധിക വിമാന ഗതാഗതം കൈകാര്യം ചെയ്യാനും കഴിയും'

Update: 2026-01-29 12:23 GMT

മസ്‌കത്ത്: ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന ഏതെങ്കിലും അധിക വിമാന ഗതാഗതം കൈകാര്യം ചെയ്യാൻ മസ്‌കത്ത് എയർ ട്രാഫിക് കൺട്രോൾ (എടിസി) സജ്ജമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ)യിലെ എയർ നാവിഗേഷൻ ഡയറക്ടർ ജനറൽ സാലിഹ് അബ്ദുല്ല അൽ ഹാർത്തി. ഇതിന് വേണ്ട മാനവ വിഭവ ശേഷിയും സാങ്കേതികവിദ്യയും കേന്ദ്രത്തിനുണ്ടെന്നും വ്യക്തമാക്കി. ഒമാൻ വ്യോമാതിർത്തിയിലൂടെ പ്രതിദിനം ഏകദേശം 2,000 വിമാനങ്ങൾ അതോറിറ്റി കൈകാര്യം ചെയ്യുന്നുണ്ടെന്നും കൊവിഡിന് ശേഷം എണ്ണം വർധിച്ചതായും പറഞ്ഞു.

2025 ൽ ഒമാൻ വ്യോമാതിർത്തി 5,85,000 ഓവർഫ്‌ളൈയിംഗ് വിമാനങ്ങൾ കൈകാര്യം ചെയ്തതായാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലുള്ളത്. അതേസമയം ഈ കാലയളവിൽ എയർലൈനുകൾക്കും നയതന്ത്ര വിമാനങ്ങൾക്കുമായി 18,000 പെർമിറ്റുകൾ നൽകി. കൂടാതെ, കഴിഞ്ഞ വർഷം ഒമാനിലെ വിമാനത്താവളങ്ങൾ 1.5 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News