ഇനി കിടന്നുപോകാം...; സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കാൻ മുവാസലാത്ത്

ഡബിൾ ഡെക്കറുകളും മജ്‌ലിസ്‌ ബസുകളും അണിയറയിൽ

Update: 2025-08-27 09:21 GMT

മസ്‌കത്ത്: ഒമാനിലും അയൽ രാജ്യങ്ങളിലുമായുള്ള ദീർഘദൂര ബസ് യാത്രകളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കാൻ മുവാസലാത്ത് ഒരുങ്ങുന്നതായി റിപ്പോർട്ട്. നവീകരണത്തിന്റെ ഭാഗമായി സ്ലീപ്പർ കോച്ചുകൾ, ഡബിൾ ഡെക്കറുകൾ, മജ്ലിസ് ശൈലിയിലുള്ള ബസുകൾ എന്നിവ അവതരിപ്പിക്കാൻ മുവാസലാത്ത് തയ്യാറെടുക്കുന്നതായാണ് വാർത്ത.

''ഞങ്ങൾ മുഴുവൻ ബസ് ഗതാഗത സംവിധാനവും നവീകരിക്കുകയാണ്. താമസിയാതെ, ഞങ്ങൾക്ക് മജ്‌ലിസ്‌ ശൈലിയിലുള്ള ബസുകൾ, ഡബിൾ ഡെക്കറുകൾ, സ്ലീപ്പർ ക്ലാസുകൾ എന്നിവ ഉണ്ടാകും'' ഒരു മുതിർന്ന മുവാസലാത്ത് ഉദ്യോഗസ്ഥൻ പറഞ്ഞതായി മസ്‌കത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

മസ്‌കത്ത്-സലാല, മസ്‌കത്ത്-ദുബൈ തുടങ്ങിയ റൂട്ടുകളിൽ സ്ലീപ്പർ ക്ലാസ് ബസുകൾ യാത്രകൾ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ബസുകളിൽ പരിമിതമായ സ്ഥലവും സൗകര്യവുമാണുള്ളത്. ഈ യാത്രകളിൽ കൂടുതൽ സുഖസൗകര്യങ്ങൾ ആവശ്യമാണെന്ന് യാത്രക്കാർ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News