ഒമാനിൽ നിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ മേയ് ഒമ്പത് മുതൽ

ഈ വർഷം 6,338 പേർക്കാണ് ഒമാനിൽ നിന്ന് ഹജ്ജിന് അനുമതി ലഭിച്ചത്

Update: 2022-04-26 18:36 GMT

ഒമാനിൽ നിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ മേയ് ഒമ്പത് മുതൽ 14 വരെയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. സിവിൽ നമ്പറോ, മൊബൈൽ നമ്പറോ അല്ലെങ്കിൽ ഫോണിൽ ഐഡി കാർഡ് റീഡിങ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ വർഷം 6,338 പേർക്കാണ് ഒമാനിൽ നിന്ന് അനുമതി .18 വയസിനും  65 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം..

അപേക്ഷകർ രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരായിരിക്കുകയും സർട്ടിഫിക്കറ്റിന് ആരോഗ്യ മന്ത്രാലയത്തിന്‍റെ സാക്ഷ്യപ്പെടുത്തൽ ഉണ്ടായിിക്കുകയും വേണം. ഹജ്ജ് യാത്രക്ക് 72 മണിക്കൂറിനുള്ളിൽ പി. സി.ആർ ടെസ്റ്റും എടുക്കണം..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News