ഒമാനിൽ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം തറാവീഹ് നമസ്‌കാരത്തിന് അനുമതി

ഒമാനിൽ കഴിഞ്ഞ രണ്ടു വർഷമായി റമദാനിൽ തറാവീഹ് നമസ്‌കാരം മസ്ജിദുകളിൽ നിർവഹിക്കാൻ അധികൃതർ അനുവാദം നൽകിയിരുന്നില്ല.

Update: 2022-03-28 17:35 GMT

ഒമാനിൽ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം തറാവീഹ് നമസ്‌കാരത്തിന് അധികൃതർ അനുവാദം നൽകി. മത, എൻഡോവ്മെൻറ കാര്യമന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് അൽ സൽമിയാണ് ഇത് സംബന്ധിച്ച ഇക്കാര്യം അറിയിച്ചത്. ഒമാനിൽ കഴിഞ്ഞ രണ്ടു വർഷമായി റമദാനിൽ തറാവീഹ് നമസ്‌കാരം മസ്ജിദുകളിൽ നിർവഹിക്കാൻ അധികൃതർ അനുവാദം നൽകിയിരുന്നില്ല. ആദ്യ കോവിഡ് റമദാനിൽ പൂർണ ലോക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷത്തെ റമദാനിൽ രാത്രികാല ലോക് ഡൗണും നിലവിലുണ്ടായിരുന്നു. അതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പള്ളികളിൽ മുടങ്ങി പോയ തറാവീഹ് നമസ്‌കാരം പുനരാംഭിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വിശ്വാസികൾ.

എന്നാൽ സമൂഹ ഇഫ്താറുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കോവിഡ് കാലം മുമ്പ് വരെ റമദാനിൽ എല്ലാ മസ്ജിദുകളിലും ഇഫ്താറുകൾ ഉണ്ടായിരുന്നു. ഇത് ഒറ്റക്ക് താമസിക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ അനുഗ്രമായിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News