ടൂറിസം മേഖലയിൽ ഒമാൻ-ഖത്തർ പങ്കാളിത്തം; ഇരു രാജ്യങ്ങളും ചേർന്ന് മൾട്ടി ഡെസ്റ്റിനേഷൻ യാത്രകളൊരുക്കും

ലണ്ടനിൽ നടന്ന ആ​ഗോള ട്രാവൽ മാർക്കറ്റ് 2025 സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം

Update: 2025-11-08 19:28 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ടൂറിസം മേഖലയിൽ സഹകരണം ശക്തമാക്കി ഒമാൻ - ഖത്തർ പങ്കാളിത്തം. ​ഇരുരാജ്യങ്ങളുടെയും ഔദ്യോ​ഗിക ടൂറിസം പ്രൊമോഷണൽ പ്ലാറ്റ്ഫോമുകളായ എക്സ്പീരിയൻസ് ഒമാനും വിസിറ്റ് ഖത്തറും ചേർന്നാണ് കരാർ പ്രഖ്യാപിച്ചത്. ലണ്ടനിൽ നടന്ന ആ​ഗോള ട്രാവൽ മാർക്കറ്റ് 2025 സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ സ്ഥലങ്ങൾ സംയോജിപ്പിക്കുന്ന മൾട്ടി-ഡെസ്റ്റിനേഷൻ യാത്രാ പാക്കേജുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക ടൂറിസം സഹകരണം ശക്തിപ്പെടുത്തും. പ്രമോഷണൽ കാമ്പയിനുകളിലൂടെ ഇറ്റലി, സ്പെയിൻ, ചൈന എന്നിവിടങ്ങളിലെ യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാ​ഗമായി അന്താരാഷ്ട്ര ട്രാവൽ ഏജൻസികളുമായി സഹകരണവും ഉറപ്പാക്കും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News