നികുതി ബോധവത്കരണം ലക്ഷ്യമിട്ട് കാമ്പയിനുമായി ഒമാൻ ടാക്‌സ് അതോറിറ്റി

'ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക'എന്ന പേരിലാണ് കാമ്പയിൻ

Update: 2023-07-02 18:57 GMT
Advertising

ഒമാനിൽ നികുതി ബോധവത്കരണം ലക്ഷ്യമിട്ട് പുതിയ കാമ്പയിനുമായി ടാക്സ് അതോറിറ്റി. 'ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക'എന്ന പേരിലാണ് കാമ്പയിൻ. രജിസ്റ്റർ ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ടാക്സ് അതോറിറ്റിയുടെ ലക്ഷ്യം..

ഒമാനിൽ റിയൽ എസ്റ്റേറ്റ്, കരാർ മേഖലകളിലെ ബിസിനസ്സ് ഉടമകളിൽ അവബോധം വളർത്താനാണ് കാമ്പയിൻ ശ്രമിക്കുന്നതെന്ന് ടാക്സ് അതോറിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നികുതി രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നിയമപരമായ പ്രത്യാഘാതങ്ങളുടെ അപകടസാധ്യത കുറക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അമീറാത്ത്, മസ്‌കത്ത്, ബൗഷർ, സീബ് എന്നീ വിലായത്തുകളിലാണ് കാമ്പയിൻ പ്രചാരണം നടത്തിയത്.

Full View

ഒമാനി സംരംഭകരെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി അതോറിറ്റി നിരവധി നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.'ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക' കാമ്പയിനിലൂടെ, എല്ലാ തലങ്ങളിലുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ നികുതി അടക്കുന്ന സംസ്കാരം വളർത്തിയെടുക്കാൻ ആണ് ടാക്സ് അതോറിറ്റി ശ്രമിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News