സലാലയിൽ പ്രവാസി വെൽഫെയറിന്റെ റിപ്പബ്ലിക് ദിനാഘോഷം

ഐ.എസ്.സി പ്രസിഡൻറ് രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു

Update: 2025-02-02 12:07 GMT

സലാല: പ്രവാസി വെൽഫെയർ സലാലയിൽ റിപ്പബ്ലിക് ദിനാഘോഷവും കലാസന്ധ്യയും സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ മുഖ്യാതിഥിയായിരുന്നു. ഐ.എസ്.സി പ്രസിഡൻറ് രാകേഷ് കുമാർ ജാ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ: അബൂബക്കർ സിദ്ദീഖ് ആശംസകൾ നേർന്നു.

വഹീദ് ചേന്ദമംഗല്ലൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് അജണ്ടയെ കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച സലാലയിലെ അഞ്ച് പ്രവാസികളെ ചടങ്ങിൽ 'പ്രവാസി ഐക്കൺ ഓഫ് സലാല' അവാർഡുകൾ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി തസ്‌റീന ഗഫൂർ പ്രമേയം അവതരിപ്പിച്ചു.

ദേശസ്‌നേഹഗാനങ്ങളും ഡാൻസുകളും കോർത്തിണക്കിയ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി. മിറർ ഓഫ് സലാല ഇ-മാഗസിൻ പ്രകാശനവും പരിപാടിയിൽ നടന്നു. ഡോ. കെ. സനാതനൻ മാഗസിൻ പ്രകാശനം നിർവഹിച്ചു. എഡിറ്റർ റജീബിന് ഉപഹാരം നൽകി. സാജിതാ ഹസീസ് സ്വാഗതവും ആരിഫാ മുസ്തഫ നന്ദിയും പറഞ്ഞു.

രവീന്ദ്രൻ നെയ്യാറ്റിൻകര, ഉസ്മാൻ കളത്തിങ്കൽ, കബീർ കണമല, സബീർ പിടി, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News