‘മഴവില്ല് 2026’ മലർവാടി ചിത്രരചന മത്സരം സംഘടിപ്പിച്ചു

ആർട് അധ്യാപകൻ ഷൈജു അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്

Update: 2026-01-11 09:46 GMT

സലാല: മലർവാടി സലാലയിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ‘മഴവില്ല് 2026’ എന്ന പേരിൽ ഐഡിയൽ ഹാളിൽ നടന്ന പരിപാടി ആർട് അധ്യാപകൻ ഷൈജു അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾ നാല് കാറ്റഗറികളിലായാണ് മത്സരത്തിൽ പങ്കെടുത്തത്. ശദ അർഷദ് പ്രാർഥന ഗാനം ആലപിച്ചു. സാബുഖാൻ അധ്യക്ഷത വഹിച്ചു. സമീർ കെ. ജെ, മുസ്അബ് ജമാൽ, മൻസൂർ, ഫസ്ന, മദീഹ ഹാരിസ്, മുംതാസ് തുടങ്ങിയവർ സംബന്ധിച്ചു. "ലെറ്റ്സ് റിഫ്ലക്റ്റ് ആൻഡ് കണക്ട്"എന്ന വിഷയത്തിൽ ഷെറിൻ മുസ്അബ് രക്ഷിതാക്കളുമായി സംവധിച്ചു. മലർവാടി കോഡിനേറ്റർ റജീന നേതൃത്വം നൽകി. മത്സരത്തിൽ നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News