മദ്രസ അധ്യാപകർക്ക് ആദരം

Update: 2022-10-13 05:30 GMT

സലാല: കേരള സുന്നി സെന്റർ മദ്രസയിൽ ദീർഘനാളായി സേവനം ചെയ്യുന്ന അധ്യാപകർക്ക് ആദരം. മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപകൻ അബ്ദുൽ ലത്തീഫ് ഫൈസി ഉൾപ്പടെ പത്തോളം അധ്യാപകർക്കാണ് മൊമന്റോയും ക്യഷ് അവാർഡും നൽകിയത്.

ഹംസ ഹൈത്തമി പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിൽ നിന്നെത്തിയ വലിയുദ്ദീൻ ഫൈസി പ്രാർത്ഥന നടത്തി. വിദ്യാർത്ഥികളെ സംസ്‌കരിച്ചെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് സംസാരിച്ചവർ പറഞ്ഞു.

ചടങ്ങിൽ സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മണിമല, ജനറൽ സെക്രട്ടറി വി.പി അബ്ദുസ്സലാം ഹാജി , മദ്രസ കൺവീനർ റഷീദ് കല്പറ്റ, സെക്രട്ടറി റയീസ് ശിവപുരം എന്നിവർ സംസാരിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News