കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ഉടമസ്ഥാവകാശ കൈമാറ്റം പൂർണമായും ഡിജിറ്റലാക്കിയെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം

ഒമാൻ ബിസിനസ് പ്ലാറ്റ് ഫോമിലാണ് സേവനം

Update: 2025-12-11 12:26 GMT

മസ്‌കത്ത്: കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ഉടമസ്ഥാവകാശ കൈമാറ്റ സേവനം ഇപ്പോൾ പൂർണമായും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും ഒമാൻ ബിസിനസ് പ്ലാറ്റ് ഫോം വഴി സേവനം ലഭ്യമാണെന്നും ഒമാൻ വാണിജ്യ മന്ത്രാലയം.

നേരിട്ട് ഹാജരാകാതെ തന്നെ നിക്ഷേപകർക്ക് ഉടമസ്ഥാവകാശം കൈമാറാൻ സഹായിക്കുന്നതാണ് സേവനം. ഒതന്റിക്കേഷൻ രീതികൾ ഉപയോഗിച്ചാണ് നടപടികൾ പൂർത്തീകരിക്കുന്നത്. സേവനം അപ്‌ഗ്രേഡ് ചെയ്തതോടെയാണ് ബിസിനസ്സ് ഉടമകൾക്ക് വാണിജ്യ രജിസ്ട്രേഷൻ ഉടമസ്ഥാവകാശം സുരക്ഷിതമായും കാര്യക്ഷമമായും കൈമാറാൻ സാധിക്കുക. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനും കഴിയുന്നു.

Advertising
Advertising

ഓൺലൈനായി CR ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള ഘട്ടങ്ങൾ ഏതൊക്കെയൊണെന്ന് നോക്കാം:

  • ഒമാൻ ബിസിനസ് പ്ലാറ്റ് ഫോമിലേക്ക് ലോഗിൻ ചെയ്യുക
  • കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ടാബിലേക്ക് പോയി, 'മാനേജ് എ ബിസിനസ്സ്' തുറന്ന് 'CR ഓണർഷിപ്പ്' ട്രാൻസ്ഫർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക
  • രജിസ്ട്രേഷൻ തിരഞ്ഞെടുക്കുക, വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിശദാംശങ്ങൾ നൽകി കൃത്യത പരിശോധിക്കുക.
  • എല്ലാ പങ്കാളികളും ഇലക്ട്രോണിക് സിഗ്നേച്ചർ (PKI) നൽകുക
  • വിഷ്വൽ വെരിഫിക്കേഷൻ നടത്തി വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഐഡി കാർഡോ പാസ്‌പോർട്ടോ ഹാജരാക്കുക.
  • ഇരുവിഭാഗവും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
  • അഡ്മിനിസ്ട്രേറ്റീവ് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
  • തുടർന്ന് മന്ത്രാലയത്തിലെ വെരിഫിക്കേഷൻ ഓഫീസർമാർ അപേക്ഷ അവലോകനം ചെയ്ത് അംഗീകരിക്കും
  • അന്തിമ ഫീസ് അടയ്ക്കുക, ഇതോടെ പുതിയ ഉടമയുടെ പേരിൽ വാണിജ്യ രജിസ്ട്രേഷൻ നൽകും
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News