സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; രണ്ട് മരണം
ട്രക്കും ഫോർ വീൽ വാഹനവുമാണ് അപകടത്തിൽപെട്ടത്
Update: 2025-12-12 10:34 GMT
ഹൈമ: സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെ ഹൈമക്കടുത്ത് മക്ഷനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒരു ട്രക്കും ഒരു ഫോർ വീൽ വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ഹൈമ ആശുപത്രിയിലാണുള്ളത്. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.