സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന (14) ആണ് മരിച്ചത്

Update: 2026-10-13 12:24 GMT

മസ്കത്ത്: സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന (14) മരിച്ചു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ് അലേന. മകളെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലേനയുടെ മൃതദേഹം സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News