ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി റൂവി മലയാളി അസോസിയേഷൻ
ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
Update: 2025-03-24 11:30 GMT
മസ്‌കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷൻ ലേബർ ക്യാമ്പിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് ഒരുക്കി. റൂവി വ്യവസായ മേഖലയിലെ രണ്ടു ക്യാമ്പുകളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു.
തൊഴിലാളികൾക്ക് സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശവുമായി അസോസിയേഷൻ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ.ആർ. എന്നിവർ നേതൃത്വം നൽകി. കമ്മിറ്റിയംഗങ്ങളായ ഷാജഹാൻ, ബിൻസി സിജോ, നീതു ജിതിൻ, ആഷിഖ്, സുജിത് മെന്റലിസ്റ്റ്, എബി എന്നിവർ പങ്കെടുത്തു.