സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: ഒമാനിലെ പ്രചാരണ സമ്മേളനം നാളെ
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കും
Update: 2025-11-26 17:33 GMT
മസ്‌കത്ത്: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഒമാൻ തല പ്രചാരണ സമ്മേളനം നാളെ നാളെ ഖദറയിൽ നടക്കും. സമസ്ത ഇസ്‌ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ 37 ഏരിയകളിൽ നിന്ന് ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കും.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാബിക്ക് അലി ശാഹാബ് തങ്ങൾ, ഇബ്രാഹീം ഫൈസി പേരാൽ, സുലൈമാൻ ദാരിമി ഏലങ്കുളം, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.