സാപിൽ അക്കാദമി പത്താം വാർഷികാഘോഷം സംഘടിപ്പിച്ചു
ഒമാന്റെ അമ്പത്തിയഞ്ചാം ദേശീയദിനാഘോഷവും നടന്നു
Update: 2025-11-23 05:06 GMT
സലാല: സാപിൽ അക്കാദമി സലാലയിൽ പത്താം വാർഷികം ആഘോഷിച്ചു. അൽ വാദിയിലെ അക്കാദമി മൈതാനിയിൽ നടന്ന പരിപാടിയിൽ മികച്ച വിദ്യാർഥികൾക്ക് മൊമന്റോ സമ്മാനിച്ചു. സ്കൂൾ ക്ലസ്റ്ററിൽ ചാമ്പ്യന്മാരായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഒ.അബ്‌ദുൽ ഗഫൂർ , പവിത്രൻ കാരായി, ഷബീർ കാലടി, ഷറഫുദ്ദീൻ അൽ ഹൊസൻ, താരീഖ് അൽ മാഷലി, ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ എന്നിവർ സംബന്ധിച്ചു.
ഒമാന്റെ അമ്പത്തിയഞ്ചാം ദേശീയദിനാഘോഷം കേക്ക് മുറിച്ച് കൊണ്ടാടി. അക്കാദമി ചെയർമാൻ നൂർ നവാസ്, മുഹമ്മദ് ഫഹീം തുടങ്ങിയവർ നേത്യത്വം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.